കൊച്ചി: കണ്ണൂർ വിമാനത്താവളത്തിലൂടെ 11കിലോഗ്രാം സ്വർണം കടത്തിയ കേസിൽ കോഴിക്കോട് പ്രിവന്റീവ് യൂണിറ്റിലെ കസ്‌റ്റംസ് ഇൻസ്‌പെക്‌ടർ രാഹുൽ പണ്ഡിറ്റിനെ ഡയറക്‌‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്‌റ്റു ചെയ്‌തു. ഇതിന് തൊട്ടു പിന്നാലെ ഇയാളെ കൊച്ചി കസ്‌റ്റംസ് കമ്മിഷണർ സുമിത്കുമാർ സസ്‌പെൻഡ് ചെയ്‌തു.4.5 കോടിയുടെ സ്വർണമാണ് രാഹുലിന്റെ സഹായത്തോടെ കടത്തിയത്. കൂടുതൽ ഉദ്യോഗസ്ഥർ സി.ആർ.ഐയുടെ നിരീക്ഷണത്തിലാണ്. രാഹുലിനെ വിശദമായി ചോദ്യം ചെയ്യുകയാണ്.