പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വിവാഹപൂർവ കൗൺസലിംഗിന്റെ അൻപതാമത് ക്ലാസിനോട് അനുബന്ധിച്ച് ചേർന്ന സമ്മേളനം മനുഷ്യാവകാശ കമ്മിഷൻ അംഗം പി. മോഹനദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ എൻ.എ. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. ആർ.അജന്തകുമാർ, വിജീഷ് സി.വി, നളിനി മോഹൻ, ബീന ദിവാകരൻ, രാജേഷ് പൊൻമല എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അൻപത് ക്ലാസുകൾ പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് എറണാകുളം മുക്തിഭവൻ ഏർപ്പെടുത്തിയ ഗുരുപ്രസാദം പുരസ്‌കാരം ഇ.വി. നാരായണനിൽനിന്ന് സെക്രട്ടറി അഡ്വ. ആർ. അജന്തകുമാർ ഏറ്റുവാങ്ങി.