plattinam-jubili
കണയന്നൂർ ഗ്രാമീണവായനശാലയുടെ പ്ലാറ്റിനം ജൂബിലി ലോഗോ വായനശാലയിൽ നടന്ന ചടങ്ങിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയസോമൻ പ്രകാശനംചെയുന്നു.

ചോറ്റാനിക്കര : കണയന്നൂർ ഗ്രാമീണവായനശാലയുടെ പ്ലാറ്റിനം ജൂബിലി ലോഗോ വായനശാലയിൽ നടന്ന ചടങ്ങിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയസോമൻ പ്രകാശനംചെയ്തു . വായനശാല പ്രസിഡന്റ് എബ്രഹാം .പി.ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണിജനകൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിരധർമ്മരാജൻ,ആഘോഷക്കമ്മിറ്റി ചെയർമാൻ ഇ.എം.പാപ്പച്ചൻ ,എം.ആർ.മുരളീധരൻ ,ലൈബ്രറി സെക്രട്ടറി അനീഷ് കൃഷ്ണൻ , ലിബഗിരീഷ് എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണവും നടത്തി .നവംബർ മാസത്തിലാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടത്തുന്നത് .