employees-union
മുളന്തുരുത്തി തിരുവാണിയൂർ ഡി.സി.എസ് എംപ്ലോയീസ് യൂണിയന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത സി.കെ.റെജിയും ജനറൽ സെക്രട്ടറി ജോയൽ ജോസഫും

ചോറ്റാനിക്കര :മുളന്തുരുത്തി തിരുവാണിയൂർ ( ഇലക്ട്രോഗിരി ) ഡി.സി.എസ് എംപ്ലോയീസ് യൂണിയന്റെ (എ.പി.ടി.എെ.വി) ജനറൽ ബോഡി വൈസ് പ്രസിഡന്റ്‌ സുധീഷ് വാസുവിന്റെ അദ്ധ്യക്ഷതയിൽ തിരുവാണിയൂർ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ യൂണിയന്റെ പുതിയ പ്രസിഡന്റായി സി. കെ. റെജിയേയും വർക്കിംഗ്‌ പ്രസിഡന്റായി സി. ആർ. പ്രകാശിനെയും ജനറൽ സെക്രട്ടറിയായി ജോയൽ ജോസഫിനെയും ട്രെഷററായി ലിജി സി.ബി.യെയും വൈസ് പ്രസിഡന്റുമാരായി സുധീഷ് വാസു, ഡി. ശ്രീജിത്ത്‌ എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി അജയകുമാർ എം.ഡി.അമ്പിളി കെ. എസ്. എന്നിവരെയും തിരഞ്ഞെടുത്തു.