കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് എം.സി റോഡിൽ സെൻട്രൽ ജംഗ്ഷനിൽ റബർതടി കയറ്റിവന്ന ലോറി ഡിവൈഡറിൽ കയറി മറിഞ്ഞ് ഡ്രൈവർക്കും ക്ളീനർക്കും പരിക്കേറ്റു. പത്തനംതിട്ട താഴൂർകടവ് നിന്ന് പെരുമ്പാവൂർക്ക് കൊണ്ടുപോവുകയായിരുന്ന റബർതടിയാണ് ലോറിയിൽ ഉണ്ടായിരുന്നത്. രാത്രി 12.30 ഓടെയാണ് സംഭവം. സെൻട്രൽ ജംഗ്ഷനിൽ തെറ്റായ ദിശയിൽ കടന്നുവന്ന കാറിലെ യാത്രക്കാരെ രക്ഷിക്കുന്നതിനായുള്ള ശ്രമത്തിനിടെയാണ് ലോറി ഡിവൈഡറിൽ കയറി മറിഞ്ഞത്. കോന്നി സ്വദേശികളായ ഡ്രൈവർ പി.എസ്. സനൽകുമാർ (43), ക്ലീനർ കുഞ്ഞുപിള്ള എന്നിവർക്കാണ് പരിക്കേറ്റത്.