പെരുമ്പാവൂർ: ചേരാനല്ലൂർ ധർമ്മപരിപാലന സഭയുടെ ഉടമസ്ഥതയിലുള്ള ശങ്കരനാരായണ ക്ഷേത്രത്തിൽ ഗണേശോത്സവത്തിന് നാളെ തുടക്കമാകും. സെപ്തംബർ 3 ന് സമാപിക്കും. നാളെ രാവിലെ 6 ന് ഗണപതിപൂജയോടെ ആരംഭിക്കുന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ടി. വി. ഷിബു മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് നാമജപ മുഖരിതമായ അന്തരീക്ഷത്തിൽ വാദ്യ-വാഹന അകമ്പടിയോടെ ഗണേശ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര നടക്കും. വൈകിട്ട് 7.30 ന് ക്ഷേത്രപാലകൻ വി.ആർ. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തും. രണ്ടാം ദിവസം രാവിലെ ആറിന് ലക്ഷ്മി വിനായകയജ്ഞം. വൈകിട്ട് ഡോ. എൻ. ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. വിനായക ചതുർഥി ദിനത്തിൽ വൈകിട്ട് ഏറണാകുളം തുളസിമാല ഭജനസംഘത്തിന്റെ ഭജനാമൃതവർഷിണി. സമാപന ദിവസം താള മേളങ്ങളുടെ അകമ്പടിയോടെ വിഗ്രഹ നിമജ്ജന ഘോഷയാത്ര നടക്കുക്കുമെന്ന് സഭാ പ്രസിഡന്റ് കെ.കെ. കർണൻ , സെക്രട്ടറി സദാനന്ദൻ, കൺവീനർ പി. കെ സജി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.