കൊച്ചി: അന്തരിച്ച സംഗീതസംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ എ.സി.വി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും. വൈകിട്ട് ആറിന് ഗോകുലം കൺവൻഷൻ സെന്ററിലാണ് ചടങ്ങുകൾ. സംഗീതരത്‌ന പുരസ്‌കാരം ഗായകൻ പി. ജയചന്ദ്രൻ ഏറ്റുവാങ്ങും. എം.ജി ശ്രീകുമാർ, എം.ജയചന്ദ്രൻ, സുജാത എന്നിവർ സംഗീത ശ്രീ പുരസ്‌കാരം സ്വീകരിക്കും. വിജയ് യേശുദാസും സിത്താരയുമാണ് മികച്ച ഗായികഗായകന്മാർ. മികച്ച സംഗീത സംവിധായകനുളള പുരസ്‌കാരം ഗോപി സുന്ദറിനാണ്. ജനപ്രിയ ഗായികയ്ക്കുള്ള പുരസ്‌കാരം അമൃത സുരേഷും ജനപ്രിയ സംഗീത സംവിധായകനുള്ള അവാർഡ് കൈലാസ് മേനോനും നൽകും. മികച്ച ഡ്യുയറ്റിനുള്ള പുരസ്കാരം വിജയ് യേശുദാസും മൃദുലവാര്യരും ഏറ്റുവാങ്ങും. തുടർന്ന് ജോൺസൺ മാസ്റ്ററുടെ പാട്ടുകൾ കോർത്തിണക്കിയ സംഗീതനിശയും നൃത്ത സന്ധ്യയും. പ്രവേശനം പാസ് മൂലം.