അങ്കമാലി: മുൻ നിയമസഭാ സ്പീക്കർ എ.പി. കുര്യന്റെ പതിനെട്ടാം ചരമവാർഷികദിനാചരണം ഇന്ന് നടക്കും. സി.പി.എംഅങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് 5 ന് പാലിശേരിയിൽ ബഹുജന റാലി നടക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, എസ്. ശർമ്മ എം.എൽ.എ, ടി.കെ. മോഹനൻ, എം.പി. പത്രോസ്, കെ.എ. ചാക്കോച്ചൻ, പി.ജെ. വർഗീസ്, കെ.കെ. ഷിബു എന്നിവർ പ്രസംഗിക്കും.