അങ്കമാലി : മരിയൻ തീർത്ഥാടന കേന്ദ്രമായ പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളും സെന്റ് മേരീസ് കൺവെൻഷനും 31 മുതൽ സെപ്തംബർ 8 വരെ നടത്തും. പെരുന്നാളിനും കൺവെൻഷനും ശ്രേഷ്ഠ കാതോലിക്ക ഡോ.ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, ഡോ. എബ്രാഹാം മോർ സേവേറിയോസ്, ഗീവർഗീസ് മോർ അത്താനാസിയോസ്, പത്രോസ് മോർ ഒസ്താത്തിയോസ്, യാക്കോബ് മോർ അന്തോണിയോസ്, ഏലിയാസ് മോർ യൂലിയോസ്, ഡോ. മാത്യൂസ് മോർ അന്തീമോസ് എന്നീ പിതാക്കന്മാർ നേതൃത്വം നൽകും. 31 ന് വൈകീട്ട് വികാരി ഫാ. എൽദോ ആലുക്കൽ കൊടിയേറ്റും.