കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാല (കുഫോസ്) മെക്കാനിക്കൽ, ഇലക്ട്രിക്കൽ ട്രേഡ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ട്രേഡിലും ഓരോ ഒഴിവുകളാണുള്ളത്. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസ ശമ്പളം 27,550 രൂപ. ബന്ധപ്പെട്ട ട്രേഡിൽ നേടിയ ബി.ടെക് / ബി.ഇ ബിരുദമാണ് യോഗ്യത. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. അവസാന തീയതി: സെപ്തംബർ ഏഴ്. വിവരങ്ങൾക്ക് www.kufos.ac.in