വൈപ്പിൻ: കൊച്ചി ദേവസ്വംബോർഡ് വക എളങ്കുന്നപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 40 ലക്ഷം രൂപ ചെലവിൽ കൃഷ്ണശില പാകിയ പ്രദക്ഷിണ വഴിയുടെ സമർപ്പണം ഇന്ന് ഉച്ചക്ക് 2.30ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊച്ചി ദേവസ്വംബോർഡ് പ്രസിഡന്റ് എ.ബി. മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ, ദേവസ്വം ബോർഡ് മെമ്പർമാരായ എം.കെ. ശിവരാജൻ, പ്രൊഫ. സി.എം. മധു, മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനൻ, മുൻ മെമ്പർ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ.യു. നളിനകുമാർ, സെക്രട്ടറി കെ.സി. ഭാസി, ദേവസ്വം ഓഫീസർ പി.എം. അജിത എന്നിവർ പ്രസംഗിക്കും.