പറവൂർ: തുരുത്തിപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രിയിൽ തിടപ്പിള്ളി, ഓഫീസ് എന്നിവ കുത്തിത്തുറന്ന് മോഷണം നടന്നു. ഓഫീസിൽ സൂക്ഷിച്ചിരുന്ന ആറ് ഭണ്ഡാരങ്ങൾ പൊളിച്ച് ഇതിലുണ്ടായിരുന്ന കാണിക്ക മോഷ്ടിച്ചു. 25,000 രൂപയോളം നഷ്ടപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു. തിടപ്പള്ളിയിൽ ഭഗവതിക്കു ചാർത്തുന്നതിനുള്ള സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത് നഷ്ടപ്പെട്ടിട്ടില്ല. രാവിലെ രണ്ടാം ശാന്തി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വടക്കേക്കര പൊലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി. ശ്രീനാരായണ സേവാസംഘത്തിന്റെ കിഴിലാണ് ക്ഷേത്രം.