goureeswram
ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ നടക്കുന്ന ദ്രവ്യകലശാഥിഷേകത്തിന്റെ കൂപ്പൺ ഉദ്ഘാടനം തന്ത്രി പറവൂർ രാകേഷ് നിർവഹിക്കുന്നു

വൈപ്പിൻ : ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ ഒക്ടോബർ 29 മുതൽ നവംബർ 3വരെ നടക്കുന്ന ദ്രവ്യകലശാഭിഷേകത്തിന്റെ കൂപ്പൺ ഉദ്ഘാടനം ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് നിർവഹിച്ചു. ആദ്യ കൂപ്പൺ പ്രസിഡന്റ് ഇ.കെ. ഭാഗ്യനാഥനിൽ നിന്ന് ഗിരിജ രാജൻ, മോഹൻ കൈമളങ്ങര, ജോഷി കൊറ്റിലപ്പിള്ളി എന്നിവർ ഏറ്റുവാങ്ങി. ചടങ്ങിൽ സഭാ സെക്രട്ടറി എ.എ. മുരുകാനന്ദൻ, ട്രഷറർ സുധീഷ് കുളങ്ങര, ദേവസ്വം മാനേജർ പി.വി. ഗോപി, മേൽശാന്തി എം.ജി. രാമചന്ദ്രൻ, സംഘാടക സമിതി ഭാരവാഹികളായ കെ.പി. ഗോപാലകൃഷ്ണൻ,രാജു കൊട്ടാരത്തിൽ,കെ.എൻ. ആരോമലുണ്ണി, ജസ്റ്റിൻ തുടങ്ങിയവർ സംബന്ധിച്ചു.