# 2,30000 രൂപ പിടിച്ചെടുത്തു

കിഴക്കമ്പലം: പള്ളിക്കര എരുമേലിയിൽ വൻ ചീട്ടുകളി സംഘത്തെ ആലുവ റൂറൽ എസ്.പിയുടെ ഷാഡോ പൊലീസും കുന്നത്തുനാട് പൊലീസും ചേർന്ന് പിടികൂടി. എരുമേലി പമ്പിന് എതിർവശത്തുള്ള ആളൊഴിഞ്ഞ വീട്ടിൽനിന്ന് ബുധനാഴ്ച അർദ്ധരാത്രിയാണ് 22 അംഗ സംഘം പിടിയിലായത്. കളിസ്ഥലത്തു നിന്ന് 2,30000 രൂപ പിടിച്ചെടുത്തു. ജില്ലയിലെ വിവിധ മേഖലകളിലുള്ള സംഘം ഇവിടെ ഒത്തുകൂടി നാളുകളായി പണം വച്ച് ചീട്ടുകളി നടത്തുന്നതായി റൂറൽ എസ്. പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

പെരുമ്പാവൂർ കാഞ്ഞിരക്കാട് ചെറുവള്ളിക്കുടി ബഷീർ (50), വെസ്റ്റ് മോറക്കാല പൊയ്ക്കാട്ടിൽ സാജൻ (31), കൈതക്കാട് പാറേക്കുടി അലി (54), കീഴ്മാട് കാർത്തികൻകോട്ടിൽ മുഹമ്മദ് (52), വെസ്റ്റ് മോറക്കാല അന്നക്കാടൻ ഇഗ്നീസ് വർഗീസ് (30), തോട്ടുമുഖം ചെമ്പിൽ മജീദ് (40), അധികാരിമൂല കോയാംപറമ്പിൽ മൂസ (38), പെരിങ്ങാല മുതയിൽ അബു (34), പുതുശേരി മുഗൾ ഓലിക്കാട് മൂല അഷ്റഫ് (48), പെരിങ്ങാല മാത്രിക്കാട്ട് നസീർ, എരുമേലി പീടിയേക്കൽ ഹൈദ്രോസ് (50), അമ്പുനാട് ആലുങ്കൽ ബഷീർ (35), കൈതക്കാട് മരോട്ടിക്കൽ നിഷാദ് (44), മുളവൂർ നമ്പാട്ട് സുമോദ് (36), മോറക്കാല നീലൻ രഞ്ജു വർഗീസ് (36), നൊച്ചിമ ചാലയിൽ ജമാൽ (40), മുട്ടം ഞാറക്കാട് കുഞ്ഞുമുഹമ്മദ് (42), മുളവൂർ കുഴുപ്പിള്ളി ജലാൽ (38), ആലുവ കാഞ്ഞിരത്തിങ്കൽ ഷമീർ (35), മുളവൂർ വാപ്പുണ്ണയിൽ അഷ്റഫ് , കുഴിവേലിപ്പടി ചാലയിൽ അയൂബ് തുടങ്ങിയവരെയാണ് പിടികൂടിയത്. അന്വേഷണത്തിന് നർക്കോട്ടിക് ഡിവൈ.എസ്.പി എം.ആർ മധുബാബു, കുന്നത്തുനാട‌് സി.ഐ വി.ടി ഷാജൻ തുടങ്ങിയവർ നേതൃത്വം നൽകി.