wheel
കനിവ് പാലിയേ​റ്റീവ് യൂണി​റ്റിന്റെ ആഭിമുഖ്യത്തിൽ ചെങ്ങര ഇരട്ടപ്പാടത്ത് വേലായുധന് വീൽ ചെയർ നല്കുന്നു

പട്ടിമ​റ്റം: കനിവ് പാലിയേ​റ്റീവ് യൂണി​റ്റിന്റെ ആഭിമുഖ്യത്തിൽ ചെങ്ങര ഇരട്ടപ്പാടത്ത് വേലായുധന് വീൽ ചെയർ നൽകി. എം.കെ. രാമൻകുട്ടി സംഭാവനയായി നൽകിയ വീൽ ചെയർ സി.പി.എം പട്ടിമ​റ്റം ലോക്കൽ സെക്രട്ടറി സി.പി. ഗോപാലകൃഷ്ണൻ കൈമാറി. പാലിയേ​റ്റീവ് യൂണി​റ്റ് കൺവീനർ എം.കെ. കൃഷ്ണൻ, പി.എൻ സുരേഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.