പറവൂർ : പാരീസ് ബെസ്റ്റ് സൈക്ലിംഗ് മാരത്തണിൽ ലക്ഷ്യം പൂർത്തിയാക്കിയ നാട്ടിൽ തിരിച്ചെത്തിയ ഗലിൻ എബ്രഹാമിന് പറവൂർ ബൈക്കേഴ്സ് ക്ളബും സുഹ‌ൃത്തുകളും ചേർന്ന് സ്വീകരണം നൽകും. ഇന്ന് വൈകിട്ട് ആറരയ്ക്ക് വഴിക്കുളങ്ങര കാസ ഫെമിലിയിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ വി.ഡി. സതീശൻ എം.എൽ.എ, നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ് തുടങ്ങിയവർ പങ്കെടുക്കും.