മൂവാറ്റുപുഴ: ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷന്റെ 33ാം മത് വാർഷിക പൊതുയോഗവും കുടുംബമേളയും പൈനാപ്പിൾ സ്‌നേഹവീടിന്റെ താക്കോൽദാനവും വാഴക്കുളം ചാവറ ഇന്റർനാഷണൽ അക്കാഡമി ഓഡിറ്റോറിയത്തിൽ എൽദോ എബ്രാഹം എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് ജോസ് പെരുമ്പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. നിർദ്ധനരായ രണ്ട് വിധവകൾക്ക് ഒരു വർഷത്തിനിടയിൽ പൈനാപ്പിൾ സ്‌നേഹവീട് പദ്ധതി പ്രകാരം വീടുകൾ നിർമ്മിച്ചു നൽകുകയും രണ്ട് പേർക്ക് വീട് വാങ്ങി നൽകുകയും ചെയ്തു. എൻഡോവ്‌മെന്റും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഏറ്റവും കുടുതൽ മാർക്ക് വാങ്ങിയ അംഗങ്ങളുടെ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പും ജോസ് പെരുമ്പിള്ളിക്കുന്നേൽ വിതരണം ചെയ്തു. എം.ജി യൂണിവേഴ്‌സിറ്റിയിൽ ബി.എസ് സി മൈക്രോബയോളജിയിൽ ഒന്നാം റാങ്ക് നേടിയ ലക്ഷ്മി ഷാജിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അവാർഡ് സമ്മാനിച്ചു.
25 വർഷം വിവാഹജീവിതം പൂർത്തിയാക്കിയ ദമ്പതികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോജി വട്ടക്കുഴി ആദരിച്ചു. 33ാമത് വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ. ജോർജ് പ്രകാശിപ്പിച്ചു. ചാവറ ഇന്റർനാഷണൽ അക്കാഡമി പ്രിൻസിപ്പാൾ ഫാ. ജോൺസൺ പാലപ്പിള്ളിൽ, അസോസിയേഷൻ സെക്രട്ടറി ജോസ് വർഗീസ്, ട്രഷറർ ജോസ് മാത്യൂ എന്നിവർസംസാരിച്ചു.