തൃപ്പൂണിത്തുറ: സീപോർട്ട്-എയർപോർട്ട് റോഡിലെ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കണമെന്നും ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ഇരുമ്പനം ഐഓസി ക്കു മുൻപിൽ ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് നടത്തി. ഇരുമ്പനം മേഖലാ കമ്മറ്റി സംഘടിപ്പിച്ച മാർച്ച് സംസ്ഥാന കമ്മറ്റിയംഗം എൻ ജി സുജിത്ത് ഉദ്ഘാടനം ചെയ്തു.