പറവൂർ : കെയർ ഹോം പദ്ധതിയിൽ സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്ക് നിർമ്മിച്ച അഞ്ച് വീടുകളുടെ താക്കോൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറും. സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന സമ്മേളത്തിൽ ബാങ്ക് പ്രസിഡന്റ് വി.ബി. വിനോദ്കുമാർ അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ബാങ്കിന്റെ സഹായം മന്ത്രി ഏറ്റുവാങ്ങും. ഓണാഘോഷത്തോടനുബന്ധിച്ച് ആരംഭിക്കുന്ന ചന്തയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്കാരവിതരണവും നടക്കും.