കിഴക്കമ്പലം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷക നയങ്ങൾക്കെതിരെ കർഷക കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ പട്ടിമ​റ്റത്ത് ഇന്ന് വൈകിട്ട് നാലിന് ധർണ നടക്കും. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടി, വി.പി സജീന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ പ്രളയ ദുരന്തത്തിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് ഉടൻ നഷടപരിഹാരം നൽകുക, കാർഷിക കടാശ്വാസ കമ്മീഷന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, കർഷക പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുക, കാർഷിക ഉൽപ്പന്ന വില നിർണയ കമ്മീഷൻ രൂപീകരിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.