chithram-sammanikkunnu
ചോറ്റാനിക്കര എ.എം.ഒ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ മനുഷ്യനിർമ്മിതമായ പ്രളയത്തെ സൂചിപ്പിക്കുന്ന റെയിൻ ഡ്രോപ്പ് എന്ന ചിത്രം കലേഷ് കുമാർ ശ്രീനിവാസന് സമ്മാനിക്കുന്നു.

ചോറ്റാനിക്കര: ചിത്രരചനയും ,സംഗീതവും ജന്മനാ വാസന ഉള്ളവർക്ക് മാത്രമുള്ള കഴിവാണെന്ന് നടൻ ശ്രീനിവാസൻ.കുറച്ചുകാലത്തെ പരിശീലനത്തിലൂടെ ഒരാൾക്ക് അഭിനേതാവാകാൻ കഴിയും പക്ഷെ ചിത്രമെഴുത്തും,സംഗീതവും ജന്മസിദ്ധമായ കഴിവ് ലഭിക്കുന്നവർക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. ചിത്ര രചനയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം ആ മേഖലയിൽ കുറേനാൾ പ്രയ്തനം നടത്തിയെങ്കിലും ഒരു മുട്ടപോലും ശരിയായി വരക്കാൻ കഴിയാതെ തുടർ പരാജയം ഏറ്റുവാങ്ങിയതിനാൽ താൻ ആ ഉദ്ധ്യമം ഉപേക്ഷിക്കുകയാണുണ്ടായത്.ചോറ്റാനിക്കര എ.എം.ഒ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച സി.ബി.കലേഷ്‌കുമാറിന്റെ 18ാമത് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് പ്രദർശത്തിനെത്തിയത് .മനുഷ്യനിർമ്മിതമായ പ്രളയത്തെ സൂചിപ്പിക്കുന്ന റെയിൻ ഡ്രോപ്പ് എന്ന ചിത്രം രണ്ടടി ക്യാൻവാസിൽ വെറും അഞ്ചുനിമിഷങ്ങൾ കൊണ്ട് വരച്ച് കലേഷ് കുമാർ ശ്രീനിവാസന് സമ്മാനിച്ചു.ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് രമണി ജനകൻ,വൈസ് പ്രസിഡന്റ് റീസ് പുത്തൻവീടൻ പഞ്ചായത്തംഗം ഏലിയാസ് ജോൺ എന്നിവർ പങ്കെടുത്തു.വൈദ്യുതിവകുപ്പ് ജീവനക്കാരനായ കലേഷ്‌കുമാർ ജോലിത്തിരക്കുകൾക്കിടയിലും തന്റെ കലാപ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തി രംഗത്ത് സജീവമായി തുടരുകയാണ്.