മൂവാറ്റുപുഴ: വിദ്യാർത്ഥികൾക്ക് സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് മനസിലാക്കാനും സിനിമാ നിർമ്മാണത്തിന്റെ അടിസ്ഥാന വിവരങ്ങൾ പഠിക്കാനുമായി നേര് ഫിലിംസിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായുള്ള ചലച്ചിത്ര ശില്പശാല സെപ്തംബർ ഏഴിന് പേഴക്കാപ്പിള്ളി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. മലയാള സിനിമയിലെ പ്രമുഖ സംവിധായരും സാങ്കേതിക വിദഗ്ദ്ധരും ക്ലാസ് നയിക്കും. പങ്കെടുക്കേണ്ട വിദ്യാർത്ഥികൾ സെപ്തംബർ 5ന് മുൻപായി 9207015003 എന്ന നമ്പറിലോ വാട്‌സ് ആപ്പിലോ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ, പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം എന്നിവർ അറിയിച്ചു.