metro1
ആലുവ മേൽപ്പാലത്തിനടിയിൽ നാടോടികൾ തമ്പടിച്ചിരിക്കുന്നു

ആലുവ: കോടികൾ മുടക്കി മെട്രോ സൗന്ദര്യവത്കരണം നടത്തിയ ആലുവ മേൽപ്പാലത്തിനടിഭാഗം നാടോടികൾ കൈയടക്കി മലിനമാക്കിയിട്ടും അധികാരികൾക്ക് അനക്കമില്ല. നാടോടികൾ ഭക്ഷണം പാകം ചെയ്യുന്നതും വസ്ത്രങ്ങൾ അലക്കിയുണക്കുന്നതും അന്തിയുറക്കവുമെല്ലാം ഇവിടെത്തന്നെയാണ്. കുട്ടികളുടെ മലമൂത്ര വിസർജ്ജനവും ഇവിടെത്തന്നെ. ആരും ചോദിക്കാനില്ലാത്തത് നാടോടികൾക്ക് മാത്രമല്ല, പാലത്തിനടിവശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹ്യവിരുദ്ധർക്കും സൗകര്യമാണ്. നാടോടികൾ മുറിക്കിത്തുപ്പിയും പരിസരം വൃത്തികേടാക്കി.

മേല്പാലത്തിന് അടിവശവും പുളിഞ്ചോടുവരെയും റോഡിന് ഇരുവശത്തായാണ് സൗന്ദര്യവത്കരണം നടത്തിയത്. ഇത് സംരക്ഷിക്കാൻ പോലും നഗരസഭയ്ക്ക് താത്പര്യമില്ലാത്ത അവസ്ഥയാണ്. അധികൃതർ ഇടപെട്ടില്ലെങ്കിൽ സമരപരിപാടികൾ നടത്താനുള്ള തീരുമാനത്തിലാണ് വ്യാപാരികൾ.