പറവൂർ : പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ നിർമ്മിച്ച മൂന്നു വീടുകളുടെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം ഓട്ടുപുരയ്ക്കൽ ശ്രീലക്ഷ്മി, മാച്ചാംതുരുത്ത് താലപറമ്പിൽ ശ്യാം മോഹനൻ, ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം ആണ്ടിയാക്കൽ ജീഷ എന്നിവരുടെ കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ചുനൽകിയത്. റോട്ടറി ക്ളബ് ഓഫ് കൊച്ചിൻ സെൻട്രലാണ് മൂന്നു വീടുകളുടെ നിർമ്മാണത്തിന് സാമ്പത്തികസഹായം നൽകിയത്. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, വൈസ് പ്രസിഡന്റ് ട്രീസാ ബാബു, റോട്ടറി ക്ളബ് ഓഫ് കൊച്ചിൻ സെൻട്രൽ പ്രസിഡന്റ് രൂപേഷ് രാജഗോപാൽ, സെക്രട്ടറി ഫിലിപ്പ് തോമസ്, ഹൗസിംഗ് പ്രൊജക്ട് ചെയർമാൻ ബിജു ജോൺ, വിനയൻ, ദിനേശ് വാര്യർ, ഫിലിപ്പ് ജോർജ്, പി.എ. ഹരിദാസ്, ഉണ്ണിക്കൃഷ്ണൻ, കെ. ശിവശങ്കരൻ, പ്രമോദ് ബി. മേനോൻ, പി.ബി. മണി തുടങ്ങിയവർ പങ്കെടുത്തു.