i
കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി എ.ഹരിശ്ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യുന്നു. കെ.പി.പോൾ, പി.എ.ഹുസൈൻ, എസ്.കെ.എം ബഷീർ, സി.എ.അനീഷ്, എ.എസ്.മീനാകുമാരി പി.അജിത്ത്, ശ്രീജി തോമസ്, കെ.കെ.ശ്രീജേഷ് തുടങ്ങിയവർ സമീപം.

തൃക്കാക്കര: ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെടുന്ന സർക്കാർ വകുപ്പായ റവന്യൂ വകുപ്പിനെ ശാസ്ത്രീയമായി പുന:സംഘടിപ്പിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസർ തസ്തികയുടെ പദവി ഉയർത്തുക, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ അമ്പത് ശതമാനം വില്ലേജ് അസിസ്റ്റന്റ് തസ്തികയാക്കി ഉയർത്തുക, ഓൺലൈൻ സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുക, താലൂക്ക് ഓഫീസുകളിൽ നൈറ്റ് വാച്ച്മാൻ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കാക്കനാട് കളക്ട്രേറ്റിന് മുന്നിൽ നടന്ന ധർണ്ണ കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി എ.ഹരിശ്ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി.പോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. എ. ഹുസൈൻ,​ബ്രാഞ്ച് സെക്രട്ടറി എ.ജി.അനിൽകുമാർ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എ അനീഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.കെ.എം.ബഷീർ, കെ.കെ.ശ്രീജേഷ്, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം പി.അജിത്ത്, ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി എ.എസ്.മീനാകുമാരി, തുടങ്ങിയവർ സംസാരിച്ചു.