മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാ പരിധിയിൽ താമസിക്കുന്നവർക്ക് നിലവിലുള്ള ആർ.എസ്.ബി.വൈ കാർഡ് പുതുക്കുന്നതിന് പ്രധാനമന്ത്രി ആയുഷ്‌മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് കത്ത് ലഭിച്ചവർ 30, 31, സെപ്തംബർ 2 ,3, 4, 6, 7, 8, 14, 16, 18,19 തീയതികളിൽ രാവിലെ 10 മുതൽ വെെകിട്ട് 5 വരെയുള്ള സമയങ്ങളിൽ മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺഹാളിൽ എത്തിച്ചേരണം. നിലവിൽ കാർഡ് പുതുക്കിയവരുടെ കുടുംബാംഗങ്ങൾക്ക് കാർഡ് എടുക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.