manoj
മനോജ് ജോർജ്

കൊച്ചി : സംഗീതരംഗത്തെ വിഖ്യാതമായ ലണ്ടനിലെ റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയെ ഉപയോഗിച്ചുള്ള റെക്കാഡിംഗിന് മലയാളി വയലിനിസ്റ്റ് മനോജ് ജോർജിന് അവസരം. സംഗീതജ്ഞൻ റിക്കികേജും മനോജ് ജോർജും ചേർന്നൊരുക്കുന്ന മ്യൂസിക് പ്രൊജക്ടിന്റെ റെക്കോഡിംഗാണ് ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ 85 അംഗ സംഘത്തോടൊപ്പം നിർവഹിച്ചത്.

ജനീവയിൽ യു.എൻ ജനറൽ അസംബ്‌ളിയുടെ ബ്രീത്ത്‌ലൈഫ് കോൺഫറൻസിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുള്ള മനോജ് ജോർജ് യുഎൻ ഫുഡ്‌ പ്രോഗ്രാമിനു വേണ്ടി തയ്യാറാക്കിയ വീപ്പിംഗ് സ്ട്രിംഗ്‌സ് ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. സരസ്വതി എന്നപേരിൽ പുറത്തിറക്കിയ ഫ്യൂഷൻട്രാക്ക് യു.എസിലെ ഗ്ലോബൽ മ്യൂസിക് അവാർഡ് നേടി.

തൃശൂർ സ്വദേശിയായ മനോജ് ബംഗളൂരുവിലാണ് താമസം. 1946 ൽ സർ തോമസ് ബീക്കാം രൂപം നൽകിയ ഫിൽഹാർമോണിക് ഓർക്കസ്ട്ര ലോകോത്തരമായ സംഗീതസംരംഭങ്ങളിലാണ് പങ്കെടുക്കുക. ജൂറാസിക് പാർക്ക്, സ്റ്റാർവാർസ് തുടങ്ങിയ സിനിമകളുടെ റെക്കാഡിംഗ് ഇവിടെയാണ് നടന്നത്.