ആലുവ: അമ്പാട്ടുകാവ് സഹൃദയ സംഗീത കാരുണ്യവേദിയുടെ ആഭിമുഖ്യത്തിൽ മലയാള ചലച്ചിത്ര 'കരോക്കെ ഗാനാലാപന മത്സരം' നടത്തും. സെപ്തംബർ എട്ടിന് രാവിലെ ഒമ്പതുമണി മുതൽ അമ്പാട്ടുകാവ് സഹൃദയ ഹാളിലാണ് പരിപാടി. ഇതോടൊപ്പം ഓണക്കിറ്റ് വിതരണം, ചികിത്സാ സഹായ വിതരണം എന്നിവയും നടക്കും. ഗാനരചയിതാവ് ചിറ്റൂർ ഗോപി ഉദ്ഘാടനം ചെയ്യും. ചൂർണിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന അലി മുഖ്യാതിഥിയായിരിക്കും. പങ്കെടുക്കാൻ : 9947178930, 9747105090.