hajj
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷദ്വീപ് ഹാജിമാരുടെ സംഭാവന അൻവർ സാദത്ത് എം.എൽ.എയ്ക്ക് കൈമാറുന്നു

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങിയെത്തിയ ഹാജിമാർക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി. 680 പേരാണ് എയർ ഇന്ത്യയുടെ രണ്ട് ചാർട്ടേർഡ് വിമാനങ്ങളിലായി ഇന്നലെ മടങ്ങിയെത്തിയത്. നെടുമ്പാശേരിയിൽ നിന്നും യാത്രയായിരുന്ന 2749 പേരിൽ ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിലായി എത്തും.

ഹാജിമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ശേഖരിച്ച തുക അൻവർ സാദത്ത് എം.എൽ.എയ്ക്ക് കൈമാറി.