കൊച്ചി: വെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് മേഖലയിലെ പ്രമുഖ സ്വീഡിഷ് കമ്പനി ലൈറ്റ്ബ്രീസ് ഇൻഫോടെക് സ്‌മാർട്ട്‌സിറ്റി കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ഒന്നര ദശകമായി കൊച്ചിയിൽ പ്രവർത്തിച്ചു വരുന്ന ലൈറ്റ്ബ്രീസ് സ്വീഡനിലെ വെബ്ഡിസൈനിംഗ് രംഗത്തെ പ്രമുഖ കമ്പനികളുടെ സേവനദാതാക്കളാണ്. സ്മാർട്ട്‌സിറ്റിയുടെ പ്രധാന സമുച്ചയത്തിൽ 7,500 ചതുരശ്രയടി സ്ഥലത്താണ് കമ്പനി പ്രവർത്തനം തുടങ്ങിയത്.