കൊച്ചി: തപസ്യ കലാസാഹിത്യ വേദി സെപ്തംബർ ഏഴിന് തൃക്കാക്കരയിൽ സംഘടിപ്പിക്കുന്ന 'ഓണം പൊന്നോണം' സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി തിരുവോണം ഓഡിറ്റോറിയത്തിൽ പൂക്കളമത്സരവും അരിമാവ് കൊണ്ടുള്ള അണിയൽ (ഭൂ അലങ്കാരം) മത്സരവും സംഘടിപ്പിക്കുന്നു. ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യക്തികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. പൂക്കളങ്ങൾ 1.5 മീറ്റർ വ്യാസത്തിലും അണിയൽ ഒരു 1 മീറ്റർ നീളത്തിലും വേണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനങ്ങൾ നൽകും. രജിസ്റ്റർ ചെയ്യാൻ : 9847074980, 8089050910, 9961737313, 9447579446