മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസിന് സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എ. കബീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് മർച്ചന്റ്‌സ് അക്കാഡമിക് അവാർഡ് വിതരണം നടത്തി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റിന്റെ സ്‌നേഹോപഹാരം എം.പിക്ക് ജില്ലാ ട്രഷറർ സി.എസ് അജ്മലും യൂണിറ്റ് ഭാരവാഹികളും ചേർന്ന് നൽകി. യൂണിറ്റ് ജനറൽ സെക്രട്ടറി പി.സി മത്തായി സ്വാഗതം പറഞ്ഞു.
യൂത്ത് വിംഗിന്റെ തിരഞ്ഞെടുപ്പ് നടത്തി. ഭാരവാഹികളായി അനസ് കൊച്ചുണ്ണി (പ്രസിഡന്റ്), ഷാഫി മുതിരക്കാലായിൽ (ജനറൽ സെക്രട്ടറി), ഷബാബ് വലിയപറമ്പിൽ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് വനിതാവിംഗിന്റെ തിരഞ്ഞെടുപ്പ് നടത്തി. ഭാരവാഹികളായി സുലൈഖ അലിയാർ (പ്രസിഡന്റ്), മിനി ജയൻ ( ജനറൽ സെക്രട്ടറി), അലീമ സെയ്ത് ( ട്രഷറർ) എന്നിവരേയും തിരഞ്ഞെടുത്തു . തുടർന്ന് ഉന്നത വിജയം കരസ്ഥമാക്കിയ 60 വിദ്യാർത്ഥികൾക്ക് മർച്ചന്റ്‌സ് അക്കാഡമിക് അവാർഡുകൾ യൂണിറ്റ് പ്രസിഡന്റ് പി.എ.കബീർ നൽകി. ടി.ഐ. അൻസി നന്ദി പറഞ്ഞു.