അങ്കമാലി : പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ട് നോമ്പ് തിരുനാളും 36-ാമത് സെന്റ് മേരീസ് കൺവെൻഷനും 31 മുതൽ സെപ്റ്റംബർ 8 വരെ നടക്കും. 31ന് വൈകിട്ട് നാലിന് വികാരി ഫാ. എൽദോ ആലുക്കൽ തിരുനാളിന് കൊടികയറ്റും. 6.15ന് സന്ധ്യാപ്രാർത്ഥന തുടർന്ന് നടക്കുന്ന കൺവെൻഷൻ ഡോ. എബ്രാഹം മോർ സേവേറിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും . ഇടവകയിലെ മുൻ കാല പ്രവർത്തകരുടെ സംഗമമായ സൂനദിസോ വൈകിട്ട് 6 ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ നടക്കും. ബെന്നി ബഹനാൻ എം.പി ,റോജി. എം .ജോൺ എം.എൽ.എ , മൂക്കന്നൂർ ഗ്രാമപഞ്ചായാത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.