പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിൽ ഇനി എല്ലാവർക്കും വാട്ടർ കണക്ഷൻ.ഇതിനായി പഞ്ചായത്തിന്റെ സഹകരണത്തോടെ വാട്ടർ കണക്ഷൻ മേള സംഘടിപ്പിക്കുന്നു. സെപ്. 3 ന് കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പാരീഷ് ഹാളിലാണ് മേള സംഘടിപ്പിക്കുന്നത്. തികച്ചും സുതാര്യവും ലഘൂകരിച്ചതുമായ നടപടിക്രമങ്ങളിലൂടെയാണ് കണക്ഷൻ നൽകുന്നത്. വരുന്നവർ കരം, ആധാർ കോപ്പി, റേഷൻ കാർഡ്‌, ഉടമസ്ഥത രേഖ, സ്ഥലം ഉടമയുടെ സമ്മതപത്രം എന്നിവ ഹാജരാക്കേണ്ടതാണ്.