മൂവാറ്റുപുഴ: കേരള പുലയൻ മഹാസഭ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻകാളിയുടെ ജന്മദിനം ആഘോഷിച്ചു. സമ്മേളനം കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് പി.എ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ബാബു സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ഡോ. തങ്കമണി അയ്യൻകാളി അനുസ്മരണ പ്രഭാഷണം നടത്തി. ഷൺമുഖൻ, ബിജുകുമാർ, ശശീന്ദ്രൻ, വി.കെ. ഗിരീഷ്, ജിനി എന്നിവർ സംസാരിച്ചു. താലൂക്കിലെ മുതിർന്ന അംഗങ്ങളെ കെ.പി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ജോഷി പൊന്നാടഅണിയിച്ച് ആദരിച്ചു.