ഫോർട്ട് കൊച്ചി: കിഷോർ അബു അനുസ്മരണത്തോടനുബന്ധിച്ച് ഗാനാജ്ഞലി ഇന്ന് നടക്കും.വൈകിട്ട് 6ന് ചെറളായിക്കടവ് ഫ്രണ്ട്സ് ഹാളിലാണ് പരിപാടി. മെഹബൂബ് ഫൗണ്ടേഷനാണ് സംഘാടകർ. ജൂനിയർ മെഹബൂബ് പരിപാടി ഉദ്ഘാടനം ചെയ്യും. നഗരസഭാംഗം ഷീബാ ലാൽ അദ്ധ്യക്ഷത വഹിക്കും. ഗായകൻ പ്രദീപ് പള്ളുരുത്തി മുഖ്യാതിഥിയായിരിക്കും. പതിമൂന്നോളം ഗായകർ ഗാനങ്ങൾ ആലപിക്കും.