കൊച്ചി: ഹിന്ദുസ്ഥാൻ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് അസോസിയേഷൻ കേരളയുടെ പ്രഥമ രാജ്യപുരസ്‌കാർ അവാർഡ് വിതരണം ഇന്ന് വൈകിട്ട് 4 ന് കൊച്ചി ഗ്രീറ്റ്‌സ് പബ്ലിക് സ്കൂളിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. 23 സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ നിന്നുള്ള 96 വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ നൽകുന്നത്. ഹിന്ദുസ്ഥാൻ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാന ചീഫ് കമ്മീഷണർ എം. അബ്ദുൽ നാസർ അദ്ധ്യക്ഷനാകും. സെക്രട്ടറി എം. ജൗഹർ സ്വാഗതം പറയും. ദേശീയ എക്‌സിക്യൂട്ടീവ് ഡയറക്ടർ കിഷോർ സിംഗ് ചൗഹാൻ മുഖ്യ പ്രഭാഷണം നടത്തും. .