music
ഓണപ്പൂവേ മ്യൂസിക്കൽ ആൽബം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ പ്രകാശിപ്പിക്കുന്നു

കൂത്താട്ടുകുളം: തിരുമാറാടി ചിത്രാഞ്ജലി ആർട്ട് ഗാലറിയിലെ കലാകാരന്മാർ അണിനിരന്ന മ്യൂസിക്കൽ ആൽബം ഓണപ്പൂവേ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ. വിജയൻ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം രമ മുരളീധരകൈമൾ, സനൂപ് മാറാടി, കെ.കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രാഞ്ജലിയിലെ അദ്ധ്യാപകൻ വിമൽ കലാനികേതൻ സംവിധാനം ചെയ്ത ആൽബത്തിന്റെ ഗാനരചന കൈതപ്രം ശുഭ കേശവനും സംഗീതം കൃഷ്ണദാസ് മണീടുമാണ് നിർവഹിച്ചിരിക്കുന്നത്. മനു എബ്രഹാം, ആർ. നന്ദന എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ആൽബത്തിന്റെ യൂട്യൂബ് റിലീസിംഗ് ഇന്ന് വൈകിട്ട് ഏഴിന് നടക്കും.