നെടുമ്പാശേരി: റദ്ദാക്കിയ ടിക്കറ്റുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കയറിയ പത്തനംതിട്ട വടശേരിക്കര പ്രസാദ് ഭവനിൽ പി.ടി. വിജയകുമാർ (48) പിടിയിലായി.

ഇന്നലെ ഉച്ചയ്ക്ക് കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഒമാൻ എയറിന്റെ മസ്‌കറ്റ് വിമാനത്തിൽ പോകാനുള്ള ടിക്കറ്റാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഇയാളുടെ കുടുംബം ഈ വിമാനത്തിൽ മസ്‌കറ്റിലേക്ക് യാത്ര ചെയ്തിരുന്നു. എല്ലാവർക്കും കൂടി ടിക്കറ്റെടുത്ത ശേഷം ഇയാളുടെ മാത്രം ടിക്കറ്റ് പിന്നീട് റദ്ദാക്കി. ആദ്യമെടുത്ത ടിക്കറ്റ് കാണിച്ച് കയറി കുടുംബത്തെ യാത്രയാക്കിയ ശേഷമാണ് ഇയാൾ പുറത്തേക്കു കടക്കാൻ ശ്രമിച്ചത്. ഇയാളെ
നെടുമ്പാശേരി പൊലീസിനു കൈമാറി.