ആലുവ: തുരുത്ത് റെയിൽവേ നടപ്പാലത്തിൽ നിന്നും പെരിയാറിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കയെ നാട്ടുകാർ രക്ഷപ്പെടുത്തി. തൃശൂർ നെടുപുഴ എച്ച്.എം.ടി കോളനി പടത്തിപറമ്പിൽ പി.എസ്. രാധ (48)യാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പൊങ്ങിവന്ന ശേഷം കൈകാലിട്ടടിച്ച് ഒഴുകി പോകവേ കരച്ചിൽ കേട്ട് മണപ്പുറത്ത് കുളിക്കാനെത്തിയവരാണ് നീന്തിയെത്തി രാധയെ രക്ഷപ്പെടുത്തിയത്. ഉടൻ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യ കുറിപ്പ് പ്ളാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ചരടിൽ കോർത്ത് രാധ കഴുത്തിൽ തൂക്കിയിരുന്നു. ബന്ധുവിന്റെ മകളുടെ വിവാഹത്തിന് വായ്പയായി നൽകിയ സ്വർണാഭരണങ്ങൾ തിരികെ ലഭിക്കാത്തതിലെ നിരാശയാണ് ആത്മഹത്യക്ക് കാരണമെന്നും കുറിപ്പിലുണ്ടായിരുന്നു.