കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെ.സി.ബി.സി) മീഡിയ കമ്മിഷൻ സംഘടിപ്പിക്കുന്ന 32-ാമത് അഖിലകേരള പ്രഫഷണൽ നാടകമത്സരം സെപ്തംബർ 20മുതൽ 29 വരെ പാലാരിവട്ടം പി.ഒ.സി ആഡിറ്റോറിയത്തിൽ നടക്കും. ദിവസവും വൈകിട്ട് ആറിനാണ് നാടകം.
20നു വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടനം. തുടർന്നു പാല കമ്മ്യൂണിക്കേഷൻസിന്റെ: ജീവിതം മുതൽ ജീവിതം വരെ . തുടർന്നുള്ള ദിവസങ്ങളിൽ ഇത് ധർമ്മഭൂമിയാണ് (അയനം നാടകവേദി, കൊല്ലം), അരികിൽ ഒരാൾ (കൊല്ലം ചൈതന്യ), പാട്ടുപാടുന്ന വെള്ളായി (വള്ളുവനാട് ബ്രഹ്മ), പഞ്ചമിപെറ്റ പന്തിരുകുലം (നാടകസഭ, കോഴിക്കോട്), അമ്മ (കാളിദാസ കലാകേന്ദ്രം), ഇതിഹാസം (തിരുവനന്തപുരം സൗപർണിക), നേരറിവ് (ചങ്ങനാശേരി അണിയറ), ദൂരം (അമല കാഞ്ഞിരപ്പള്ളി) എന്നീ നാടകങ്ങൾ അവതരിപ്പിക്കും.29നു വൈകിട്ട് 5.30നു സമ്മാനദാനം. തുടർന്നു ചേർത്തല കൃപാസനം പൗരാണിക രംഗകലാപീഠം ചവിട്ടുനാടകം.