പള്ളുരുത്തി: സി.പി.എം ചെല്ലാനം ലോക്കൽ കമ്മിറ്റി അംഗം കളത്തിൽ വീട്ടിൽ ദാമോധരന്റെ മകൻ കെ.ഡി. മോഹനനെ (71) മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് 3 മണിക്കു ശേഷമാണ് കണ്ണമാലി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സി.പി.എം ചെല്ലാനം മുൻ ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. കെ.എസ്.ആർ.ടി.സി റിട്ട. സ്റ്റേഷൻ മാസ്റ്ററാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സുലഭ. മക്കൾ: പ്രദീഷ്, പ്രതിഭ (ആയുർവേദ ഡോക്ടർ). മരുമകൾ: എബിന.