പെരുമ്പാവൂർ: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി സ്വകാര്യ ബസിടിച്ച് മരിച്ചു. കൂവപ്പടി കൂടാലപ്പാട് അറുപതിൽചിറ വീട്ടിൽ മോനിച്ചന്റെ ഭാര്യ ഷീബ (42) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആലുവ- മൂന്നാർ റോഡിൽ ഓടയ്ക്കാലി ഷാപ്പുംപടിയിലാണ് അപകടം.
കോതമംഗലത്തുളള സഹോദരിയുടെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു ഇവർ. ബസ് തട്ടിയതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിലിടിച്ചു. ഇതിനിടെ വീണ ഷീബ ബസിനടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു. ആലപ്പുഴ സ്വദേശിയായ മോനിച്ചൻ പവിഴം റൈസ് മില്ലിൽ ജോലിക്കാരനാണ്. കൂടാലപ്പാട് തെക്കേമാലി കുടുംബാംഗമാണ് ഷീബ. മക്കൾ: അമൽ, അഖില.