തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ പൊതു ജനങ്ങൾ വിവിധ ആവശ്യക്കായി നൽകിയ അപേക്ഷ പ്രകാരം തീർപ്പാക്കാനുളള ഫയലുകൾ ( 20 19 ജൂലായ് 31 വരെയുള്ള കേസുകൾ , മറ്റ് ഓഫീസുകളിൽ നിന്നും അനുമതി വേണ്ടാത്ത ഫയലുകൾ ഒഴികെ ) സമയബന്ധിതമായി തീർപ്പാകക്കൽ അദാലത്ത് 5 ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട് .അദാലത്തിലേക്ക് തീർപ്പാക്കാൻ ഫയലുകളുള്ള അപേക്ഷകർ ഇന്ന് ( ശനി)​മുതൽ നാലാം തീയതി വരെ രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെ നഗര സഭയിൽ അപേക്ഷ നൽകേണ്ടതാണ്. വിവരങ്ങൾക്ക് നഗരസഭ ഓഫിസുമായി ബന്ധപ്പെടുക.