പെരുമ്പാവൂർ: കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ അങ്കമാലി ഭദ്രാസനത്തിലെ സൺഡേ സ്‌കൂൾ കുട്ടികൾക്കായി ഹാക്കിമോ 2019 ബൈബിൾ ക്വിസ് മത്സരം നടത്തി. എൽബി വർഗീസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോർജ് നാരകത്തുകുടി അദ്ധ്യക്ഷത വഹിച്ചു. ശ്രീയേശുവിലാസം സൺഡേ സ്‌ക്കൂൾ മേക്കാട് ഒന്നാം സ്ഥാനം നേടി. മാർ ബസേലിയോസ് മൗണ്ട് സീനായ് കോതമംഗലം ,സെന്റ് മേരീസ് മലയിടംതുരുത്ത് എന്നീ സൺഡേ സ്‌കൂളുകൾ രണ്ടും മൂന്നും സ്ഥാനത്തെത്തി. ഫാ. പോൾ ഐസക്ക് കവലിയേലിൽ , ഫാ. എൽദോസ് മറ്റമന, ഫാ. ജെയ്‌സൽ കൗമ, ബിജു എം. വർഗീസ് , എൽദോസ് തരകൻ, ബെറിൻ വി.ബി, ഫെബിൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.