championship
എറണാകുളം ജില്ലാ ജൂനിയർ ആട്യാ-പാട്യ ചാമ്പൻഷിപ്പ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.വി. ശ്രീനിജൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ബി.വി.എച്ച്.എസ് സ്‌പോർട്‌സ് അക്കാഡമി നായരമ്പലത്തിന്റെയും ഞാറയ്ക്കൽ എൽ.എഫ് എച്ച്.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ നായരമ്പലം പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന നാലാമത് എറണാകുളം ജില്ലാ ജൂനിയർ ആട്യാ-പാട്യ ചാമ്പൻഷിപ്പ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.വി. ശ്രീനിജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദിനു മാത്യു അദ്ധ്യക്ഷത വഹിച്ചു. നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു, ബി.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് എം.കെ. ഗിരിജ എന്നിവർ ചേർന്ന് സമ്മാനവിതരണം നടത്തി. പി.ടി.എ പ്രസിഡന്റ് പി.കെ. രാജീവ്, ഷീജ ടി.പി, ആട്യാ-പാട്യ ജില്ലാ സെക്രട്ടറി ഡെസ്മൻഡ് ടുഡു, സെബാസ്റ്റ്യൻ ആന്റണി, കെ. എ. സാദിഖ് തുടങ്ങിവയർ സംസാരിച്ചു. ചടങ്ങിൽ ദേശീയതാരം നീനു വാസുദേവനെ അനുമോദിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ സംഘം സ്‌പോർട്‌സ് ക്ലബ് തിരുവാണിയൂരും പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജോർജ് സ്‌പോർട്‌സ് അക്കാഡമി വെണ്ണിക്കുളവും ജേതാക്കളായി.