അങ്കമാലി: മുൻ നിയമസഭാ സ്പീക്കർ എ.പി. കുര്യന്റെ 18-ാം ചരമ വാർഷിക ദിനാചരണം സി.എസ്.എയുടെ ആഭിമുഖ്യത്തിൽ നടന്നു. റോജി എം. ജോൺ എം.എൽ.എ അനുസ്മരണ പ്രസംഗം നടത്തി. മുൻമന്ത്രി ജോസ് തെറ്റയിൽ, കെ.എ. ചാക്കോച്ചൻ, പി.ജെ. ജോയി, എം.എ. ഗ്രേസി, പി.ടി. പോൾ, പി.ജെ. വർഗീസ്, കെ.കെ. ഷിബു, ജോർജ് സ്റ്റീഫൻ, ഡോ. സന്തോഷ് തോമസ്, ഫ്രാൻസിസ് പൈനാടത്ത് എന്നിവർ പ്രസംഗിച്ചു. സി.എസ്.എ സെക്രട്ടറി പി.വി. പൗലോസ് അദ്ധ്യക്ഷത വഹിച്ചു.