ആലുവ: ചെറിയ തുകകൾക്കുള്ള മുദ്രപ്പത്രത്തിന്റെ കടുത്തക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾക്കുള്ള ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾക്ക് രാവിലെമുതൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. നാമമാത്രമായാണ് ചെറിയ തുകയുടെ മുദ്രപത്രങ്ങൾ വിതരണത്തിന് എത്തുന്നത്. ഇതേത്തുടർന്ന് വലിയ തുകയുടെ മുദ്രപ്പത്രം വാങ്ങിക്കേണ്ട ഗതികേടിലാണ്.