g-hospital
മുടക്കുഴ യു.പി. സ്‌കൂളിലെ വിളവെടുപ്പുത്സവത്തിൽ ശേഖരിച്ച പാഷൻ ഫ്രൂട്ടുകൾ ആശുപത്രിയിലെത്തി വിതരണം ചെയ്യുന്നു

പെരുമ്പാവൂർ: താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിർദ്ധനരോഗികൾക്ക് സ്വന്തം സ്‌കൂൾമുറ്റത്ത് വിളയിച്ച പാഷൻ ഫ്രൂട്ടുകൾ വിതരണം ചെയ്ത് മുടക്കുഴ യു.പി. സ്‌കൂളിലെ കുട്ടികൾ മാതൃകയാകുന്നു. വിളവെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി ശേഖരിച്ച പാഷൻഫ്രൂട്ടാണ് കൈമാറിയത്. അദ്ധ്യാപകരും വിദ്യാർത്ഥികളും ആശുപത്രിയിലെത്തി വിതരണം ചെയ്തു. വിളവെടുപ്പുത്സവം മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ടി. അജിത്കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൽസി പൗലോസ്,പഞ്ചായത്ത് അംഗങ്ങളായ ഷോജ റോയി, മിനി ഷാജി, ഒ.എസ്.എ. പ്രസിഡന്റ് ഷാജി കീച്ചേരി,പി.ടി.എ പ്രസിഡന്റ് രാജേഷ്, വൈസ് പ്രസിഡന്റ് പ്രമോദ് കുമാർ,ഹെഡ്മിസ്ട്രസ് ആശലത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.