അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന അങ്കമാലി ബ്ലോക്ക് റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ നേതൃത്വത്തിൽ എഴുത്തുകാരുടെ പ്രതിമാസ കൂട്ടായ്മ ഇന്ന് വൈകിട്ട് 3 ന്‌ ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിൽ നടക്കുമെന്ന് കൺവീനർ ടി. എം. വർഗീസ് അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ ഉദ്ഘാടനം ചെയ്യും. റൈറ്റേഴ്‌സ്‌ഫോറം ഡയറക്ടർ ടോംജോസ് അദ്ധ്യക്ഷത വഹിക്കും.